
ഇത്രമേല്‍ പൂവിട്ടു പോന്നയി പൊന്‍കണികൊന്നയ്ക്
എന്തിനീ വിഷുക്കാലതിത്രമേല്‍ ശോകം
ഒരു കുല പോലുമി പൊന്‍ കണിക്കൊരുക്കാതെ
എന്തിനീ മേടമാസത്തിലൊരു പതിവില്ലാ പരിഭവം
പണ്ടീ വിഷുകാലതെത്രയോ കേട്ടുമടുത്തോരോ
നീലക്കണ്ണന്‍ നിന് അരികില്‍ നില്കുമാ വിഷുക്കണികഥകള്‍
പുലര്‍കാലേ ഇല്ലത്തെ അമ്മതന്‍ ഉണ്ണിയായി വന്നൊരാ
കണ്‍പീളകള്‍ തുറക്കവേ കാണുന്നത് നിന് വര്‍ണ്ണമുഖമത്രേ..
പിന്നെയുമുണ്ടെത്രയോ കേട്ടുമടുത്ത നിന് പഴയ കഥകള്‍
ഒരു മേടമാസ പുലരിയിലേ വായാടികഥകള്‍
പൂത്തുലഞ്ഞു നില്കും നിന് പൂക്കളെ പ്രണയിക്കുവാന്‍
കൊതിച്ചുവരുന്നാ മാരുതന്‍ തന് വര്‍ണനകള്‍ ...
എന്നാല്‍ ഇന്നിതാ കാണുന്നു നിന് തളിരില്‍ ഒരു വിരഹത്തിന് മൌനം
എന്തിനോ ശാഠ്യം പിടിക്കുമാ ഇല്ലത്തെ ഉണ്ണി പോല്‍..
പറയാതെ പറന്നകന്നോരാ വാലാട്ടി കിളിയോ
അതോ പെയ്യാതെ പോയി മറഞ്ഞൊരാ മേടമാസത്തിലെ കാര്‍മെഘമോ ..
ആരിന്നു നിന്നെ ഇത്രമേല്‍ നോവിച്ചു..
ആര്‍കായി ഈ വിഷുക്കാലെ നിന് കണീര് മറച്ചു നീ..