Friday, February 19, 2010

ഞാന്‍ അറിയാതെ മറഞ്ഞോരെന്‍ കൂട്ടുകാരെ...


തല്ലു പിടിച്ചു കീറി പറിച്ചു കട്ട് തിന്നു
ചിരിച്ചാടിയ എന്‍റെ പഴയ കൂട്ടുകാരെ
നാലഞ്ചു രൂപ കൊണ്ടോരോണം ഉണ്ട നമ്മള്‍
പിന്നെന്തിനു ആയിരത്തിന്‍ നോട്ടുകള്‍ കണ്ട നാള്‍ വേര്‍പിരിഞ്ഞു

ഒരു സൈക്ലില്‍ മുന്നാലാളുമായി തിമിര്‍താടിയ നമ്മളെല്ലാം
ഇന്നിതാ സ്വന്തമീ കാറില്‍ ഒറ്റക്കിരുന്നു വീര്‍പ്പുമുട്ടുന്നതെന്തിനു?
ഒരു ദിനം പോലും നീണ്ടു നില്‍ക്കാതിരുന്നാകൊച്ചു ശാട്യങ്ങള്‍
ഒരു പതിറ്റാണ്ടോളം നമ്മെ മാറ്റിനിര്‍തിയതെങ്ങിനെ ?

അറിയില്ലിതില്‍ ആരെന്നു കൂറ്റകാര്‍
അതോ ഞാന്നെന്ന തെറ്റോ ഇതെനെല്ലാം തുടക്കം
എങ്കില്‍ ഇന്നിതാ എന്‍ കാല്‍മുട്ടില്‍ നിന്നു ഞാന്‍ തേങ്ങിക്കരയുന്നു
തിരികെവന്നേന്‍ മുഖത്തടിച്ചിട്ടു ഒന്നു കേട്ടിപിടിച്ചിരുന്നെങ്കില്‍

ഒട്ടുമേ മാറിയിട്ടില്ലിന്നുമി പഴയ കൂട്ടുകാരന്‍ .
ഒരുവട്ടം കൂടിയി കുട്ടികുറുമ്പനായി തിരികെ നടന്നുകൂടെ ? ...
ആരുമില്ലിന്നെനിക്കെന്‍ തോള്ളില്‍ പിടിച്ചൊന്ന് ബലമെകുവാന്‍
ആരുമില്ലിന്നെനിക്കോന്ന് മുറുക്കെ പിടിച്ചു പൊട്ടികരയുവാന്‍...

പഴയ ആ പൊന്നാല്‍മരത്തിന്‍ ചോട്ടില്‍ നില്‍ക്കുമീ നേരെമെന്‍
ചെവിയില്‍ മൂളുന്നതിന്നുമാ പൊട്ടിച്ചിരിയും ചൂളമടിയും
അറിയാതെ ഞാനീ ചെറുകണ്ണീര്‍ പോടിച്ചോന്നു ചിരിച്ചുപോയി
ഒരുവട്ടം കൂടിയാ പഴയ പാട്ടുകള്‍ ചൊല്ലുവാന്‍ ഒന്നാശിച്ചുപോയി ...

കണ്ടിതാ ഞാനിന്നു കുറച്ചേറെ ലോകവും
കൂടെ കുറച്ചനവതി കൂട്ടുകാരും
എങ്കിലും എന്‍ യാത്രയില്‍ ഒരികലെങ്ങും
നിങ്ങളെ പോല്‍ ഒരുവരെ നെഞ്ചിലെറ്റിയിട്ടില്ലിത്രമേല്‍ ..

Thursday, February 11, 2010

ഞാന്‍ ഒന്നാസ്വദിചീടട്ടെ...


ആരെയോ ഓര്‍ക്കുന്ന നേരത്തൊരു ചെറു ചിരിയെന്‍ ചുണ്ടില്‍ വന്നുതുടങ്ങി
പിന്നെയതാ ചെറു ചിരിയിമ്മിണി ഗൌരവമായും കണ്ടുതുടങ്ങി...
എപ്പഴോ മറന്നൊരെന്‍ പഴയ വികാരങ്ങള്‍
ഒരുവട്ടം കൂടിയെന്നില്ലെക്കുയിരെടുതതോ
അതോ എന്നെരവും പോല്ലെയെന്‍ കുസൃധി കിന്നക്കള്‍
പിന്നെയും പിന്നെയും എന്നേ രസിച്ചീടുന്നുവോ ….എന്നിക്കരിഞ്ഞുകൂടാ ...
എങ്കിലും ഇന്നേരം അതെന്നുള്ളിലെ ലാസ്യരൂപത്തെ
ഒരികല്ലും എന്ന പോല്‍ തൊട്ടുണര്‍ത്തി …
ഒരുപാട് നാളായി താഴിട്ടുവേച്ചെന്‍
പകല്‍കിന്നാക്കള്‍തന്‍ മണിച്ചെപ്പ്‌ ഒന്ന് തുറന്നുപോയി ...
മാഞ്ഞെന്നു തോന്നിയാ പുണ്യകാലം
പിന്നെയും തന്‍ കരുണയിന്‍ അര്‍ഹനാകിയോ ?
മറഞ്ഞെന്നു കരുതിയാ ലോല മാരുതന്‍
ഒരുവട്ടം കൂടിയെന്‍ കാദില്‍ മൂളിതുടങ്ങിയോ ?
അറിയില്ലെനികിതോന്നും അറിഞ്ഞുകൂടാ ..അറിയാതിരുന്നു ഞാന്‍ ഒന്നാസ്വദിചീടട്ടെ..

Wednesday, February 10, 2010

ഒരു മയില്‍‌പീലി പോല്‍...


ആരും മറക്കുമോരോര്‍മയാണിന്നു ഞാന്‍
ആരാരുമോര്‍കും ഒരു ചിന്തപോല്‍ ഇന്നു ഞാന്‍
ഏതോ പുസ്തകത്താളില്‍ മറയുമൊരു
മയില്‍പീലി പോലാണിന്നു ഞാന്‍...

പാടി മറഞ്ഞൊരു പാട്ട് പോല്ലേ...
പാടാത്ത പാട്ടിന്‍റെ പല്ലവിപോല്‍
കേട്ടു മറഞ്ഞൊരു പഴങ്കതയായ്
പതിയേ മറയുന്നോരോര്‍മയണിന്നു ഞാന്‍ ...

ആരോ ഒരുന്നാള്‍ എന്നെയോര്‍ക്കുമെന്നും
ഒരാശയെന്‍ മനസിലെറിനിന്നു
ഇന്നും അതെന്നുളിലെ ഒരു വേദനയായി
ഒരു വിടരാത്ത പൂവിന്‍റെ നോവുപോലെ ...