Saturday, February 5, 2011

ഒരു വാലാട്ടി കിളിക്കായ്‌ ....


ഒരു പക്ഷി കൂടി തന്‍ ചില്ലയില്‍ നിന്നും പറന്നകരവേ
മായാത്തോരാ നൊമ്പരം പിന്നെയും ഉയിരെടുക്കവേ
ഒരു ഇലയായ് കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും
പഴയ ആ തണല്‍ മരത്തിനിക്കുറിയും ഒരാശ്വാസത്തിന്‍ ദീര്‍ഗശ്വാസം

അറിയാം പരന്നകന്നവയെല്ലാം വര്‍ണ കൂട്ടങ്ങലെന്നും
തനിക്കായ്‌ സ്വപ്നം കണ്ടുവെച്ച മഴവില്‍ കിനാക്കലെന്നും
എങ്ങിലുമാ തണല്‍ മരത്തിനറിയാം ഒരു ദുസ്വപ്നമെന്നപോള്‍
നാടും നാട്ടാരും കാണുന്നപോല്‍ തനികിലിത്ര കേമത്തമെന്നു

കൂടെ തളിര്‍ത്ത തന്‍ കൂട്ടരെല്ലാം
ഇന്നിതാ വര്‍ണമാം പൂക്കളെ പേറി നില്‍കെ
ഇടെക്കെപൊഴോ പറനടുത്ത വാലാട്ടികിളികളുമായി
അവര്‍ തന്നെ മറന്നു കൂട്ടായതും കൂടോരുകിയതും കണ്ടുനില്‍കവേ..

അറിയാതെയാ തണല്‍മരത്തിനുള്ളിലും ഒരു മഴവിലുദികവേ
ഒരു വാലാട്ടികിളിക്കായ്‌ തന്‍ ചില്ലയില്‍ കൂടൊരുക്കി കാത്തുനില്പേ
ഇലായായ്കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും
ഏകാന്തമായി തന്‍ മിഴി നാട്ടു നില്പൂ ഒരുനാള്‍ വരുമെന്നുറപ്പോടെ ...

Sunday, October 10, 2010

എന്‍ ബാല്യനിദ്രയെ ...


ഏതോ ഒരു സന്ദ്യതന്‍ ഇരുള്‍വീഴ്തവെ
എനികായ് നെയ്തെടുത്തൊരാ വിശ്രമവേളയില്‍
അറിയാതെ എന്‍ ഓര്‍മതന്‍ മാന്തോപ്പിലൂടെ
ഒരു കുഞ്ഞു പൈതല്‍പോല്‍ ഞാന്‍ നടന്നു നീങ്ങവേ ...

മാഞ്ഞു മറഞ്ഞോരെന്‍ പഴകിയോര്‍മകള്‍
ഒരു വട്ടം കൂടിയെന്നെ പതിയെ തൊട്ടുണര്‍ത്തവേ
ഓര്‍കുന്നു ഞാനെന്‍ ബാല്യത്തിനെയും
ഓര്‍കുന്നു ഞാനതിന്‍ കൂടപറപ്പാം എന്‍ ഉറകത്തിനെയും...

എന്‍ അമ്മതന്‍ മാറില്‍ തലചാര്‍ത്തി വെച്ചിട്ട്
കെട്ടിപുണര്‍ന്നു ഞാന്‍ ആഴത്തില്‍ മയങ്ങവേ
തന്‍ ചെറു മേത്തയിലെക്കെന്നെ പകിട്ടികിടത്തിയിട്ട്
ഒരു ചെറു ചുംബനത്താല്‍ എഴുനെല്‍കുവാന്‍ ശ്രമിക്കവേ
ഒരിറ്റുപോലുമെന്‍ കണ്‍പീലകള്‍ തുറകാതെ
മുറുകെ പിടിചിരുന്നേന്‍ അമ്മതന്‍ കൈകളില്‍ അന്നു ഞാന്‍ ....

പിന്നെ ഒരുനാള്‍ കാലത്തിന്‍ മാറ്റത്തെ മാനിച്ചെന്‍
അമ്മതന്‍ മാറില്‍ നിന്നേനെ പറിചെടുത്തതും
എനിക്കായ് നെയ്തെടുതൊരാ പട്ടുമെത്തയിലെകെന്നെ
വാത്സല്യത്താല്‍ വലിച്ചെറിഞതും
ഓര്‍കുന്നു ഞാനിന്നെരവും ഒരു കുഞ്ഞു തേങ്ങലോടെ
ഒരു കുഞ്ഞു പൈതല്‍ തന്‍ രാവിന്‍ ദുസ്വപ്നം എന്നപോലെ ..

അവിടെവേച്ചെനികേപ്പോഴോ നഴടമായി
ആരും കൊതിച്ചിരുന്നൊരാ ബാല്യനിദ്രയെ
വര്‍ഷവും വേനലും ആദിയം വ്യാധിയും
ഒരു വട്ടംപോലുമുണര്‍ത്താതിരുന്നേന്‍ സുഖനിദ്രയെ....


എത്രമേല്‍ ഇന്നിതാ ഞാന്‍ വളര്‍നീടുന്നുവോ
അത്രമേല്‍ കൊതിക്കുന്നു ആ ബാല്യനിദ്രയെ
എത്രെമേല്‍ ഞാന്‍ ഉറങ്ങാതെ കെടന്നുരുളുന്നുവോ
അത്രമേല്‍ കൊതിക്കുന്നു ആ കുഞ്ഞു പൈതല്‍ തന്‍ അമ്മതന്‍ മാറിനായി.....

Thursday, April 15, 2010

എന്തിനീ പരിഭവം?


ഇത്രമേല്‍ പൂവിട്ടു പോന്നയി പൊന്‍കണികൊന്നയ്ക്
എന്തിനീ വിഷുക്കാലതിത്രമേല്‍ ശോകം
ഒരു കുല പോലുമി പൊന്‍ കണിക്കൊരുക്കാതെ
എന്തിനീ മേടമാസത്തിലൊരു പതിവില്ലാ പരിഭവം
പണ്ടീ വിഷുകാലതെത്രയോ കേട്ടുമടുത്തോരോ
നീലക്കണ്ണന്‍ നിന്‍ അരികില്‍ നില്‍കുമാ വിഷുക്കണികഥകള്‍
പുലര്‍കാലേ ഇല്ലത്തെ അമ്മതന്‍ ഉണ്ണിയായി വന്നൊരാ
കണ്‍പീളകള്‍ തുറക്കവേ കാണുന്നത് നിന്‍ വര്‍ണ്ണമുഖമത്രേ..
പിന്നെയുമുണ്ടെത്രയോ കേട്ടുമടുത്ത നിന്‍ പഴയ കഥകള്‍
ഒരു മേടമാസ പുലരിയിലേ വായാടികഥകള്‍
പൂത്തുലഞ്ഞു നില്കും നിന്‍ പൂക്കളെ പ്രണയിക്കുവാന്‍
കൊതിച്ചുവരുന്നാ മാരുതന്‍ തന്‍ വര്‍ണനകള്‍ ...
എന്നാല്‍ ഇന്നിതാ കാണുന്നു നിന്‍ തളിരില്‍ ഒരു വിരഹത്തിന്‍ മൌനം
എന്തിനോ ശാഠ്യം പിടിക്കുമാ ഇല്ലത്തെ ഉണ്ണി പോല്‍..
പറയാതെ പറന്നകന്നോരാ വാലാട്ടി കിളിയോ
അതോ പെയ്യാതെ പോയി മറഞ്ഞൊരാ മേടമാസത്തിലെ കാര്‍മെഘമോ ..
ആരിന്നു നിന്നെ ഇത്രമേല്‍ നോവിച്ചു..
ആര്‍കായി ഈ വിഷുക്കാലെ നിന്‍ കണീര്‍ മറച്ചു നീ..

Friday, February 19, 2010

ഞാന്‍ അറിയാതെ മറഞ്ഞോരെന്‍ കൂട്ടുകാരെ...


തല്ലു പിടിച്ചു കീറി പറിച്ചു കട്ട് തിന്നു
ചിരിച്ചാടിയ എന്‍റെ പഴയ കൂട്ടുകാരെ
നാലഞ്ചു രൂപ കൊണ്ടോരോണം ഉണ്ട നമ്മള്‍
പിന്നെന്തിനു ആയിരത്തിന്‍ നോട്ടുകള്‍ കണ്ട നാള്‍ വേര്‍പിരിഞ്ഞു

ഒരു സൈക്ലില്‍ മുന്നാലാളുമായി തിമിര്‍താടിയ നമ്മളെല്ലാം
ഇന്നിതാ സ്വന്തമീ കാറില്‍ ഒറ്റക്കിരുന്നു വീര്‍പ്പുമുട്ടുന്നതെന്തിനു?
ഒരു ദിനം പോലും നീണ്ടു നില്‍ക്കാതിരുന്നാകൊച്ചു ശാട്യങ്ങള്‍
ഒരു പതിറ്റാണ്ടോളം നമ്മെ മാറ്റിനിര്‍തിയതെങ്ങിനെ ?

അറിയില്ലിതില്‍ ആരെന്നു കൂറ്റകാര്‍
അതോ ഞാന്നെന്ന തെറ്റോ ഇതെനെല്ലാം തുടക്കം
എങ്കില്‍ ഇന്നിതാ എന്‍ കാല്‍മുട്ടില്‍ നിന്നു ഞാന്‍ തേങ്ങിക്കരയുന്നു
തിരികെവന്നേന്‍ മുഖത്തടിച്ചിട്ടു ഒന്നു കേട്ടിപിടിച്ചിരുന്നെങ്കില്‍

ഒട്ടുമേ മാറിയിട്ടില്ലിന്നുമി പഴയ കൂട്ടുകാരന്‍ .
ഒരുവട്ടം കൂടിയി കുട്ടികുറുമ്പനായി തിരികെ നടന്നുകൂടെ ? ...
ആരുമില്ലിന്നെനിക്കെന്‍ തോള്ളില്‍ പിടിച്ചൊന്ന് ബലമെകുവാന്‍
ആരുമില്ലിന്നെനിക്കോന്ന് മുറുക്കെ പിടിച്ചു പൊട്ടികരയുവാന്‍...

പഴയ ആ പൊന്നാല്‍മരത്തിന്‍ ചോട്ടില്‍ നില്‍ക്കുമീ നേരെമെന്‍
ചെവിയില്‍ മൂളുന്നതിന്നുമാ പൊട്ടിച്ചിരിയും ചൂളമടിയും
അറിയാതെ ഞാനീ ചെറുകണ്ണീര്‍ പോടിച്ചോന്നു ചിരിച്ചുപോയി
ഒരുവട്ടം കൂടിയാ പഴയ പാട്ടുകള്‍ ചൊല്ലുവാന്‍ ഒന്നാശിച്ചുപോയി ...

കണ്ടിതാ ഞാനിന്നു കുറച്ചേറെ ലോകവും
കൂടെ കുറച്ചനവതി കൂട്ടുകാരും
എങ്കിലും എന്‍ യാത്രയില്‍ ഒരികലെങ്ങും
നിങ്ങളെ പോല്‍ ഒരുവരെ നെഞ്ചിലെറ്റിയിട്ടില്ലിത്രമേല്‍ ..

Thursday, February 11, 2010

ഞാന്‍ ഒന്നാസ്വദിചീടട്ടെ...


ആരെയോ ഓര്‍ക്കുന്ന നേരത്തൊരു ചെറു ചിരിയെന്‍ ചുണ്ടില്‍ വന്നുതുടങ്ങി
പിന്നെയതാ ചെറു ചിരിയിമ്മിണി ഗൌരവമായും കണ്ടുതുടങ്ങി...
എപ്പഴോ മറന്നൊരെന്‍ പഴയ വികാരങ്ങള്‍
ഒരുവട്ടം കൂടിയെന്നില്ലെക്കുയിരെടുതതോ
അതോ എന്നെരവും പോല്ലെയെന്‍ കുസൃധി കിന്നക്കള്‍
പിന്നെയും പിന്നെയും എന്നേ രസിച്ചീടുന്നുവോ ….എന്നിക്കരിഞ്ഞുകൂടാ ...
എങ്കിലും ഇന്നേരം അതെന്നുള്ളിലെ ലാസ്യരൂപത്തെ
ഒരികല്ലും എന്ന പോല്‍ തൊട്ടുണര്‍ത്തി …
ഒരുപാട് നാളായി താഴിട്ടുവേച്ചെന്‍
പകല്‍കിന്നാക്കള്‍തന്‍ മണിച്ചെപ്പ്‌ ഒന്ന് തുറന്നുപോയി ...
മാഞ്ഞെന്നു തോന്നിയാ പുണ്യകാലം
പിന്നെയും തന്‍ കരുണയിന്‍ അര്‍ഹനാകിയോ ?
മറഞ്ഞെന്നു കരുതിയാ ലോല മാരുതന്‍
ഒരുവട്ടം കൂടിയെന്‍ കാദില്‍ മൂളിതുടങ്ങിയോ ?
അറിയില്ലെനികിതോന്നും അറിഞ്ഞുകൂടാ ..അറിയാതിരുന്നു ഞാന്‍ ഒന്നാസ്വദിചീടട്ടെ..

Wednesday, February 10, 2010

ഒരു മയില്‍‌പീലി പോല്‍...


ആരും മറക്കുമോരോര്‍മയാണിന്നു ഞാന്‍
ആരാരുമോര്‍കും ഒരു ചിന്തപോല്‍ ഇന്നു ഞാന്‍
ഏതോ പുസ്തകത്താളില്‍ മറയുമൊരു
മയില്‍പീലി പോലാണിന്നു ഞാന്‍...

പാടി മറഞ്ഞൊരു പാട്ട് പോല്ലേ...
പാടാത്ത പാട്ടിന്‍റെ പല്ലവിപോല്‍
കേട്ടു മറഞ്ഞൊരു പഴങ്കതയായ്
പതിയേ മറയുന്നോരോര്‍മയണിന്നു ഞാന്‍ ...

ആരോ ഒരുന്നാള്‍ എന്നെയോര്‍ക്കുമെന്നും
ഒരാശയെന്‍ മനസിലെറിനിന്നു
ഇന്നും അതെന്നുളിലെ ഒരു വേദനയായി
ഒരു വിടരാത്ത പൂവിന്‍റെ നോവുപോലെ ...

Tuesday, January 26, 2010

മറയുമെന്‍ അധ്യയനം ...ഒരുവട്ടം കൂടിയെന്നധ്യായനത്തിന്‍ പുസ്തകത്താളുകള്‍
ഒരു ചെറു മാരുതന്‍ വന്നു മറച്ചുപോയി
പണ്ടും പലനാള്‍ ഒരാവര്‍ത്തനത്തിനാലസ്യത്തില്‍
ഇനിയും വരുമെന്നോരലര്‍ച്ചയോടെ
കാലത്തിന്‍ ഇടവേളയിലൂടവന്‍ കടന്നുപോകും
എങ്ങിലുമിന്നേരം അവന്‍ പാറിമറയുമ്പോള്‍
എവിടെയോ ഒരു ചെറു വേദന നുകര്‍ന്നിരുന്നു
ഇനിയൊരിക്കലും തിരികയില്ല
അതോ ഇനിയോരധ്യായാനം ബാകിയില്ലെന്ന സത്യമാകം
ആ വെധനക്കാഴം ഇരട്ടിയാക്കി....