
ഏതോ ഒരു സന്ദ്യതന്‍ ഇരുള്വീഴ്തവെ
എനികായ് നെയ്തെടുത്തൊരാ വിശ്രമവേളയില്‍
അറിയാതെ എന്‍ ഓര്‍മതന്‍ മാന്തോപ്പിലൂടെ
ഒരു കുഞ്ഞു പൈതല്‍പോല്‍ ഞാന്‍ നടന്നു നീങ്ങവേ ...
മാഞ്ഞു മറഞ്ഞോരെന്‍ പഴകിയോര്മകള്
ഒരു വട്ടം കൂടിയെന്നെ പതിയെ തൊട്ടുണര്‍ത്തവേ
ഓര്‍കുന്നു ഞാനെന്‍ ബാല്യത്തിനെയും
ഓര്‍കുന്നു ഞാനതിന് കൂടപറപ്പാം എന്‍ ഉറകത്തിനെയും...
എന്‍ അമ്മതന്‍ മാറില്‍ തലചാര്‍ത്തി വെച്ചിട്ട്
കെട്ടിപുണര്‍ന്നു ഞാന്‍ ആഴത്തില്‍ മയങ്ങവേ
തന് ചെറു മേത്തയിലെക്കെന്നെ പകിട്ടികിടത്തിയിട്ട്
ഒരു ചെറു ചുംബനത്താല്‍ എഴുനെല്കുവാന് ശ്രമിക്കവേ
ഒരിറ്റുപോലുമെന് കണ്‍പീലകള്‍ തുറകാതെ
മുറുകെ പിടിചിരുന്നേന് അമ്മതന്‍ കൈകളില്‍ അന്നു ഞാന്‍ ....
പിന്നെ ഒരുനാള്‍ കാലത്തിന് മാറ്റത്തെ മാനിച്ചെന്‍
അമ്മതന്‍ മാറില്‍ നിന്നേനെ പറിചെടുത്തതും
എനിക്കായ് നെയ്തെടുതൊരാ പട്ടുമെത്തയിലെകെന്നെ
വാത്സല്യത്താല്‍ വലിച്ചെറിഞതും
ഓര്‍കുന്നു ഞാനിന്നെരവും ഒരു കുഞ്ഞു തേങ്ങലോടെ
ഒരു കുഞ്ഞു പൈതല്‍ തന് രാവിന് ദുസ്വപ്നം എന്നപോലെ ..
അവിടെവേച്ചെനികേപ്പോഴോ നഴടമായി
ആരും കൊതിച്ചിരുന്നൊരാ ബാല്യനിദ്രയെ
വര്‍ഷവും വേനലും ആദിയം വ്യാധിയും
ഒരു വട്ടംപോലുമുണര്ത്താതിരുന്നേന് സുഖനിദ്രയെ....
എത്രമേല്‍ ഇന്നിതാ ഞാന്‍ വളര്നീടുന്നുവോ
അത്രമേല്‍ കൊതിക്കുന്നു ആ ബാല്യനിദ്രയെ
എത്രെമേല്‍ ഞാന്‍ ഉറങ്ങാതെ കെടന്നുരുളുന്നുവോ
അത്രമേല്‍ കൊതിക്കുന്നു ആ കുഞ്ഞു പൈതല്‍ തന് അമ്മതന്‍ മാറിനായി.....