Thursday, April 15, 2010

എന്തിനീ പരിഭവം?


ഇത്രമേല്‍ പൂവിട്ടു പോന്നയി പൊന്‍കണികൊന്നയ്ക്
എന്തിനീ വിഷുക്കാലതിത്രമേല്‍ ശോകം
ഒരു കുല പോലുമി പൊന്‍ കണിക്കൊരുക്കാതെ
എന്തിനീ മേടമാസത്തിലൊരു പതിവില്ലാ പരിഭവം
പണ്ടീ വിഷുകാലതെത്രയോ കേട്ടുമടുത്തോരോ
നീലക്കണ്ണന്‍ നിന്‍ അരികില്‍ നില്‍കുമാ വിഷുക്കണികഥകള്‍
പുലര്‍കാലേ ഇല്ലത്തെ അമ്മതന്‍ ഉണ്ണിയായി വന്നൊരാ
കണ്‍പീളകള്‍ തുറക്കവേ കാണുന്നത് നിന്‍ വര്‍ണ്ണമുഖമത്രേ..
പിന്നെയുമുണ്ടെത്രയോ കേട്ടുമടുത്ത നിന്‍ പഴയ കഥകള്‍
ഒരു മേടമാസ പുലരിയിലേ വായാടികഥകള്‍
പൂത്തുലഞ്ഞു നില്കും നിന്‍ പൂക്കളെ പ്രണയിക്കുവാന്‍
കൊതിച്ചുവരുന്നാ മാരുതന്‍ തന്‍ വര്‍ണനകള്‍ ...
എന്നാല്‍ ഇന്നിതാ കാണുന്നു നിന്‍ തളിരില്‍ ഒരു വിരഹത്തിന്‍ മൌനം
എന്തിനോ ശാഠ്യം പിടിക്കുമാ ഇല്ലത്തെ ഉണ്ണി പോല്‍..
പറയാതെ പറന്നകന്നോരാ വാലാട്ടി കിളിയോ
അതോ പെയ്യാതെ പോയി മറഞ്ഞൊരാ മേടമാസത്തിലെ കാര്‍മെഘമോ ..
ആരിന്നു നിന്നെ ഇത്രമേല്‍ നോവിച്ചു..
ആര്‍കായി ഈ വിഷുക്കാലെ നിന്‍ കണീര്‍ മറച്ചു നീ..

5 comments:

  1. അക്ഷരതെറ്റ് കുറക്കാന്‍ ശ്രമിക്കുമല്ലോ (ശോകം ,കേട്ടുമടുത്തോരോ ...)

    ReplyDelete
  2. കണിക്കൊന്നയുടെ പരിഭവം പകര്‍ത്തിയ വരികള്‍ നന്ന്. വരികള്‍ ഒരു പാട്ടിന്റെ താളവട്ടത്തില്‍ ഒതുക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി മനോഹരമാകുമായിരുന്നു. പിന്നെ അക്ഷരപ്പിശകും ശ്രദ്ധിക്കണേ. കൂട്ടക്ഷരം വേണ്ടിടത്തൊന്നും ഇട്ടിട്ടില്ല.

    ReplyDelete
  3. ശോകം,ശാഠ്യം ഇതുക്കെ ശ്രദ്ധിക്കുക .അക്ഷരതെറ്റുകൾ വേറെയും വരികൾ നന്നായി ... ഇനിയുംനന്നായി ധാരാളം എഴുതാൻ കഴിയട്ടെ ഭാവുകങ്ങൾ...

    ReplyDelete
  4. കവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ലെങ്കിലും നല്ല വരികള്‍ എന്ന് തോന്നി.

    ReplyDelete