
ഒരു പക്ഷി കൂടി തന്‍ ചില്ലയില്‍ നിന്നും പറന്നകരവേ
മായാത്തോരാ നൊമ്പരം പിന്നെയും ഉയിരെടുക്കവേ
ഒരു ഇലയായ് കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും
പഴയ ആ തണല്‍ മരത്തിനിക്കുറിയും ഒരാശ്വാസത്തിന്‍ ദീര്‍ഗശ്വാസം
അറിയാം പരന്നകന്നവയെല്ലാം വര്‍ണ കൂട്ടങ്ങലെന്നും
തനിക്കായ് സ്വപ്നം കണ്ടുവെച്ച മഴവില്‍ കിനാക്കലെന്നും
എങ്ങിലുമാ തണല്‍ മരത്തിനറിയാം ഒരു ദുസ്വപ്നമെന്നപോള്‍
നാടും നാട്ടാരും കാണുന്നപോല്‍ തനികിലിത്ര കേമത്തമെന്നു
കൂടെ തളിര്‍ത്ത തന്‍ കൂട്ടരെല്ലാം
ഇന്നിതാ വര്‍ണമാം പൂക്കളെ പേറി നില്‍കെ
ഇടെക്കെപൊഴോ പറനടുത്ത വാലാട്ടികിളികളുമായി
അവര്‍ തന്നെ മറന്നു കൂട്ടായതും കൂടോരുകിയതും കണ്ടുനില്‍കവേ..
അറിയാതെയാ തണല്‍മരത്തിനുള്ളിലും ഒരു മഴവിലുദികവേ
ഒരു വാലാട്ടികിളിക്കായ് തന്‍ ചില്ലയില്‍ കൂടൊരുക്കി കാത്തുനില്പേ
ഇലായായ്കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും
ഏകാന്തമായി തന്‍ മിഴി നാട്ടു നില്പൂ ഒരുനാള്‍ വരുമെന്നുറപ്പോടെ ...
No comments:
Post a Comment