
തല്ലു പിടിച്ചു കീറി പറിച്ചു കട്ട് തിന്നു
ചിരിച്ചാടിയ എന്റെ പഴയ കൂട്ടുകാരെ
നാലഞ്ചു രൂപ കൊണ്ടോരോണം ഉണ്ട നമ്മള്
പിന്നെന്തിനു ആയിരത്തിന് നോട്ടുകള്‍ കണ്ട നാള് വേര്‍പിരിഞ്ഞു
ഒരു സൈക്ലില്‍ മുന്നാലാളുമായി തിമിര്താടിയ നമ്മളെല്ലാം
ഇന്നിതാ സ്വന്തമീ കാറില്‍ ഒറ്റക്കിരുന്നു വീര്‍പ്പുമുട്ടുന്നതെന്തിനു?
ഒരു ദിനം പോലും നീണ്ടു നില്‍ക്കാതിരുന്നാകൊച്ചു ശാട്യങ്ങള്‍
ഒരു പതിറ്റാണ്ടോളം നമ്മെ മാറ്റിനിര്‍തിയതെങ്ങിനെ ?
അറിയില്ലിതില്‍ ആരെന്നു കൂറ്റകാര്‍
അതോ ഞാന്നെന്ന തെറ്റോ ഇതെനെല്ലാം തുടക്കം
എങ്കില്‍ ഇന്നിതാ എന്‍ കാല്‍മുട്ടില്‍ നിന്നു ഞാന്‍ തേങ്ങിക്കരയുന്നു
തിരികെവന്നേന്‍ മുഖത്തടിച്ചിട്ടു ഒന്നു കേട്ടിപിടിച്ചിരുന്നെങ്കില്‍
ഒട്ടുമേ മാറിയിട്ടില്ലിന്നുമി പഴയ കൂട്ടുകാരന് .
ഒരുവട്ടം കൂടിയി കുട്ടികുറുമ്പനായി തിരികെ നടന്നുകൂടെ ? ...
ആരുമില്ലിന്നെനിക്കെന്‍ തോള്ളില്‍ പിടിച്ചൊന്ന് ബലമെകുവാന്‍
ആരുമില്ലിന്നെനിക്കോന്ന് മുറുക്കെ പിടിച്ചു പൊട്ടികരയുവാന്‍...
പഴയ ആ പൊന്നാല്‍മരത്തിന്‍ ചോട്ടില് നില്ക്കുമീ നേരെമെന്‍
ചെവിയില്‍ മൂളുന്നതിന്നുമാ പൊട്ടിച്ചിരിയും ചൂളമടിയും
അറിയാതെ ഞാനീ ചെറുകണ്ണീര്‍ പോടിച്ചോന്നു ചിരിച്ചുപോയി
ഒരുവട്ടം കൂടിയാ പഴയ പാട്ടുകള്‍ ചൊല്ലുവാന്‍ ഒന്നാശിച്ചുപോയി ...
കണ്ടിതാ ഞാനിന്നു കുറച്ചേറെ ലോകവും
കൂടെ കുറച്ചനവതി കൂട്ടുകാരും
എങ്കിലും എന്‍ യാത്രയില്‍ ഒരികലെങ്ങും
നിങ്ങളെ പോല്‍ ഒരുവരെ നെഞ്ചിലെറ്റിയിട്ടില്ലിത്രമേല്‍ ..