
ആരും മറക്കുമോരോര്‍മയാണിന്നു ഞാന്‍
ആരാരുമോര്‍കും ഒരു ചിന്തപോല്‍ ഇന്നു ഞാന്‍
ഏതോ പുസ്തകത്താളില്‍ മറയുമൊരു
മയില്‍പീലി പോലാണിന്നു ഞാന്‍...
പാടി മറഞ്ഞൊരു പാട്ട് പോല്ലേ...
പാടാത്ത പാട്ടിന്‍റെ പല്ലവിപോല്‍
കേട്ടു മറഞ്ഞൊരു പഴങ്കതയായ്
പതിയേ മറയുന്നോരോര്‍മയണിന്നു ഞാന്‍ ...
ആരോ ഒരുന്നാള്‍ എന്നെയോര്‍ക്കുമെന്നും
ഒരാശയെന്‍ മനസിലെറിനിന്നു
ഇന്നും അതെന്നുളിലെ ഒരു വേദനയായി
ഒരു വിടരാത്ത പൂവിന്‍റെ നോവുപോലെ ...
"ഒരു വിടരാത്ത പൂവിന്‍റെ നോവുപോലെ ..."
ReplyDeleteBeautiful!